എ ഐ പുരുഷ ശബ്ദത്തിലൂടെ ആറു ലക്ഷം തട്ടി യുവതി

At Malayalam
1 Min Read

എ ഐ സംവിധാനത്തിലൂടെ പുരുഷ ശബ്ദത്തിൽ ഫോൺ വിളിച്ച് പണം തട്ടിയ യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ താനെയിലാണ് യുവതി അയൽക്കാരിയെ പറ്റിച്ച് ആറു ലക്ഷത്തിൽ അധികം രൂപ കവർന്നത്. രശ്മി ഖാർ എന്ന യുവതിയാണ് പൊലിസ് പിടിയിലായത്. ചോദിക്കുമ്പോൾ പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല തവണ യുവതി തട്ടിപ്പു നടത്തിയത്.

നേരിട്ടു കാണണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും യുവതി തയ്യാറായിരുന്നില്ലന്ന് പരാതിയിൽ പറയുന്നു. ഏത് സാഹചര്യത്തിലാണ് പരാതിക്കാരി യുവതിക്ക് പണം നൽകാൻ തയ്യാറായതെന്ന് കൂടുതൽ അന്വേഷിച്ചാലേ മനസിലാകു. കൂടുതൽ വിവരങ്ങൾ യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമാകൂ എന്നും പൊലിസ് പറയുന്നു.

Share This Article
Leave a comment