തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ ടിടിഇയെ ഭിക്ഷക്കാരൻ ആക്രമിച്ചു. ടിടിഇ ജെയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുൻപാണ് സംഭവം. ടിടിഇ ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ജെയ്‌സന്റെ വലത്തെ കണ്ണിന് സാരമായി പരിക്കേറ്റു. അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.
ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറുന്നത് ടിടിഇ ജയ്‌സണിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചു. എന്നാൽ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ ടിടിഇയെ തള്ളിമാറ്റി മുഖത്തടിക്കുകയായിരുന്നു.
