കറുത്ത നിറത്തിന്റെ പേരിൽ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്.ആന്ധപ്രദേശിലാണ് സംഭവം. മാര്‍ച്ച് 31നാണ് അക്ഷയ എന്ന 18 മാസം പ്രായമുള്ള കുട്ടിയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. കുട്ടിയെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍, കരേംപുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രസാദത്തിലാണ് പ്രതി കുട്ടിക്ക് വിഷം ചേര്‍ത്ത് നല്‍കിയത്. കുട്ടിയുടെ പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു.
കറുത്ത നിറത്തില്‍ കുഞ്ഞ് ജനിച്ചതില്‍ മഹേഷ് ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നിയ മഹേഷിന്റെ ഭാര്യ വീട്ടുകാരാണ് പൊലീസിനെ സമീപിച്ചത്. വിഷയത്തില്‍ ബാലാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടു.