കശ്മീരിൽ വ്യോമ സേനാ വാഹനവ്യൂഹത്തിനു നേരേ ഭീകരാക്രമണം

At Malayalam
0 Min Read

ഇന്ത്യൻ വ്യോമസേനയുടെ വാഹന വ്യൂഹത്തിനു നേരെ ജമ്മുകശ്മീരിലെ പൂഞ്ചിൽ വച്ച് ഭീകരാക്രമണമുണ്ടായി. സുരൻ കോട്ടയിൽ വച്ചുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ ഗുരുതരാവസ്ഥയിലാണന്ന് പറയപ്പെടുന്നു . മറ്റു നാലു സൈനികർക്കു കൂടി പരിക്കു പറ്റിയിട്ടുണ്ട്.

പോയ വർഷം ഇന്ത്യൻ സൈനികർക്കുനേരേ നിരവധി തവണ കശ്മീരിൽ വച്ച് ആക്രമണമുണ്ടായിട്ടുണ്ട് . 2024 ൽ ആദ്യമായിട്ടാണ് ആക്രമണമുണ്ടാകുന്നതെന്ന് സൈനിക വക്താവ് പറഞ്ഞു . ഇന്നലെ ഇന്ത്യൻ സൈനിക വാഹന വ്യൂഹത്തിനു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു . അപ്രതീക്ഷിത ആക്രമണത്തിൽ സൈന്യം തിരിച്ചും വെടിയുതിർത്തു. പ്രദേശമാകെ സൈന്യം വളഞ്ഞ് ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment