കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ജീവനക്കാരൻ്റെ തലയടിച്ച് പൊട്ടിച്ചു. നഴ്സിംഗ് അസിസ്റ്റൻ്റായ സുരേഷിനെയാണ് 65 കാരനായ രോഗി ആക്രമിച്ചത്. രാവിലെ ഐ സി യുവിൽ വച്ചായിരുന്നു സംഭവം.
രോഗികളെ പരിചരിക്കാനായി എത്തിയ സുരേഷിനെ വയോധികൻ പിന്നിലൂടെ എത്തി അടിക്കുകയായിരുന്നു. ചികിത്സാ മുറിയിൽ ഉണ്ടായിരുന്ന സ്റ്റാൻഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. സുരേഷിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. ശ്വാസതടസത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു വയോധികൻ. ആക്രമിച്ചയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്.
