പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന് : നാഗർകോവിലിൽ തിരുവനന്തപുരത്തും ഗതാഗത നിയന്ത്രണം

At Malayalam
1 Min Read

തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാൽ തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്. ഇന്ന് ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ലംഘിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഡൊമസ്റ്റിക് എയർപോർട്ട് – ചാക്ക – ബേക്കറി ജംഗ്ഷൻ വിമൻസ് കോളെജ് ജംഗ്ഷൻ – തമ്പാനൂർ ഫ്ലൈ ഓവർ – കിള്ളിപ്പാലം – പള്ളിച്ചൽ റോഡ് ചാക്ക – അനന്തപുരി ഹോസ്പിറ്റൽ റോഡ് ചാക്ക – വെൺപാലവട്ടം – കിംസ് ആശുപത്രി റോഡ് പള്ളിമുക്ക് – കുമാരപുരം – മെഡിക്കൽ കോളജ് ആശുപത്രി റോഡ് എന്നീ റോഡുകളിൽ ഗതാഗതം നിയന്ത്രിക്കും. ഇരുവശങ്ങളിലും പാർക്കിങ് ഉണ്ടായിരിക്കില്ല. പ്രധാനമന്ത്രി കടന്നുപോകുന്ന സമയത്ത് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളിൽ നിയന്ത്രണം ഉണ്ടാകും. ശംഖുമുഖം, ചാക്ക, വഴുതക്കാട്, പൂജപ്പുര, തമ്പാനൂർ, നേമം തുടങ്ങി വിവിധ ഭാഗങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും

ഉച്ചയ്ക്ക് 2.00 മുതൽ 4.00 വരെയും വൈകുന്നേരം 6.00 മുതൽ 7.00 വരെയും ശംഖുമുഖം ഭാഗത്തുനിന്ന് ഡൊമസ്റ്റിക് എയർപോർട്ടിലേക്കും തിരിച്ചും വാഹനങ്ങൾ അനുവദിക്കില്ല. എയർപോർട്ടിലേക്ക് പോകുന്നവർ ചാക്ക – ഈഞ്ചക്കൽ – കല്ലുംമൂട് – വലിയതുറ വഴി പോകേണ്ടതാണ്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർ യാത്രകൾ നേരത്തെ ക്രമീകരിക്കണം. കൂടുതൽ വിവരങ്ങൾക്കായി സിറ്റി പൊലീസ് ഹെൽപ്പ് ലൈൻ നമ്പർ : 0471- 2558731, 9497930055.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാഗർകോവിൽ മറുവൻകുടിയിരിപ്പ് എ ആർ ക്യാംപ് മൈതാനത്ത് ഇറങ്ങും. തുടർന്ന് വൈകിട്ട് മൂന്നിന് ശേഷമാണ് റോഡ് മാർഗം വേപ്പുമൂട് ജംഗ്ഷനിൽ എത്തി റോഡ് ഷോ ആരംഭിക്കുക. ഇതിനു ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും. കന്യാകുമാരി പാതയിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment