ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരത്തിൽ സർക്കാർ നാളെ ചർച്ച നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ ചേമ്പറിൽ നാളെ വൈകീട്ട് മൂന്നു മണിയ്ക്ക് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. സി ഐ ടി യുമായി 23 ന് ചർച്ച നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് തീരുമാനം മാറ്റിയത്.
സി ഐ ടി യു സംഘടന മന്ത്രി നൽകിയ ഉറപ്പിൽ സമരത്തിൽ നിന്ന് പിൻമാറിയിരുന്നു. എന്നാൽ മറ്റു രണ്ടു സംഘടനകൾ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടെ ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ഹൈക്കോടതിയിൽ നൽകിയ ഹർജി 21 ന് കോടതി പരിഗണിക്കുന്നുമുണ്ട്
