തിരുവനന്തപുരം വികാസ് ഭവനിലെ സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ ഐ ടി സാങ്കേതിക വിദഗ്ധനെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം ടെക് / എം ഇ / ബി ടെക് / ബി ഇ / എം സി എ / എം എസ് സി കമ്പ്യൂട്ടർ സയൻസ് ആണ് യോഗ്യത.
ഇതു കൂടാതെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന നിലയിൽ കുറഞ്ഞത് രണ്ടു വർഷമോ അതിലധികമോ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 19 ന് മുൻപായി empsainik@gmail.com എന്ന ഇ – മെയിൽ വിലാസത്തിലോ സൈനിക വെൽഫെയർ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695033 വിലാസത്തിലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം : 0471- 2303654.
