സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി, ജോലി സമയം കൂട്ടുന്നത് സംഘടനകൾ അംഗീകരിച്ചു

At Malayalam
1 Min Read

സർക്കാർ ഓഫീസുകളില്‍ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിർപ്പില്ലെന്ന നിലപാടിലാണ് ജീവനക്കാർ. അതേസമയം, പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ സംഘടനാ പ്രതിനിധികൾ എതിർപ്പ് ഉന്നയിച്ചു.

പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ അഭിപ്രായം ഉയർന്നു. പ്രാഥമിക ചർച്ചയും അഭിപ്രായ ശേഖരണവുമാണ് നടന്നതെന്നും സർക്കാർ ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളിൽ ആവശ്യമെങ്കിൽ തുടർ ചർച്ചയാകാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നേരത്തെ, ശമ്പള പരിഷ്ക്കരണ കമ്മീഷനും ഭരണ പരിഷ്കരണ കമ്മീഷനും ആഴ്ചയിൽ അഞ്ചു ദിവസത്തെ അവധി നിർദ്ദേശം വച്ചിരുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment