മാപ്പു പരസ്യം കാണാൻ ഭൂതകണ്ണാടി വേണോ ? പതഞ്ജലിയോട് സുപ്രിം കോടതി

At Malayalam
1 Min Read

പത്രമാധ്യമങ്ങളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയതിന് മാപ്പു പറഞ്ഞു കൊണ്ട് പതഞ്ജലി നൽകിയ പരസ്യം കാണാൻ മൈക്രോസ്കോപ് വേണ്ടി വരുമോ എന്ന് സുപ്രിം കോടതി . തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ നൽകിയ അതേ വലിപ്പത്തിലാണോ മാപ്പു പരസ്യവും നൽകിയതെന്നും കോടതി ചോദിച്ചു . ബാബാ രാം ദേവ് , പതഞ്ജലിയുടെ എം ഡി ആചാര്യ ബാലകൃഷ്ണ എന്നിവരോടാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മാപ്പ് അപേക്ഷയുടെ പകർപ്പുകൾ കോടതിയിൽ ഹാജരാക്കാതെന്താണെന്ന് പതഞ്ജലിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. അടുത്ത തവണ ഹാജരാക്കാൻ നിർദേശവും നൽകി. പത്രങ്ങളിൽ ഫുൾ പേജ് പരസ്യങ്ങൾ നൽകാറുള്ള പതഞ്ജലി മാപ്പപേക്ഷയും ഫുൾ പേജിലാണോ നൽകിയതന്ന് ജസ്റ്റിസ് ഹിമ കോഹ്ലി ചോദിച്ചു. ലക്ഷക്കണക്കിനു രൂപ ചെലവാക്കി രാജ്യത്തെ 67 പത്രങ്ങളിൽ മാപ്പപേക്ഷ നൽകിയെന്ന് അഭിഭാഷകൻ പറഞ്ഞു . പതഞ്ജലി നൽകുന്നതു പോലെ സാധാരണക്കാരനെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പത്രങ്ങളിൽ നൽകുന്നവർക്ക് എതിരേ നിയമ നടപടികൾ എടുക്കാത്ത കേന്ദ്ര ആയുഷ് മന്ത്രാലയത്തേയും കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. ജസ്റ്റിസുമാരായ ഹിമകോഹ്‌ലി , എ അമാനുള്ള എന്നിവരാണ് കേസിൽ വാദം കേട്ടത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment