വെള്ളത്തിലായ കെ എസ് ഇ ബി ജീവനക്കാരെ ഫയർഫോഴ്സ് രക്ഷിച്ചു

At Malayalam
0 Min Read

കണ്ണൂരിൽ ഡ്യൂട്ടിക്കിടയിൽ വയലിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ കെ എസ് ഇ ബി ജീവനക്കാരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. പാനൂരിൽ അറ്റകുറ്റപണി നടത്താനെത്തിയ ബോർഡ് ജീവനക്കാരുടെ ജീപ്പ് വെള്ള കെട്ടിൽ മുങ്ങി പോവുകയായിരുന്നു. വെള്ളം കയറുന്നതിനനുസരിച്ച് ജീവനക്കാരായ മൂന്നു പേരും ജീപ്പിൻ്റെ മുകളിലെ കാരിയറിൽ പിടിച്ച് തൂങ്ങി കിടക്കുകയായിരുന്നു.

ജീവനക്കാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അല്പ സമയം കൂടി വൈകിയിരുന്നെങ്കിൽ മൂന്നു പേരുടേയും ജീവൻ അപകടത്തിലായേനെ

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment