*തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര സരസ്വതി വിദ്യാലയ സ്കൂൾ ഭാഗത്തു 14 മണിക്കൂറായി വൈദ്യുതി മുടങ്ങി കിടക്കുന്നു. പുനഃസ്ഥാപിക്കാൻ കഴിയുന്നില്ല, നാട്ടുകാർ രാത്രി മുതൽ ദുരിതത്തിൽ.
*വന്ദേഭാരതിൽ വിദ്യാർത്ഥികളെ കൊണ്ട് R S S ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
*ശ്രീചിത്ര ജോലി നിയമന തട്ടിപ്പ് ; വണ്ടിപ്പെരിയാർ സ്വദേശിക്ക് മൂന്നു ലക്ഷം നഷ്ടമായെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
*സമരം പ്രഖ്യാപിച്ച മെഡിക്കൽ കോളജ് ഡോക്ടർമാരുമായി ചർച്ച നടത്താൻ ഒരുങ്ങി ആരോഗ്യമന്ത്രി ; ചർച്ച പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ.
*ടാക്സി ഡ്രൈവർമാർ നടത്തുന്ന ഗുണ്ടായിസം അനുവദിക്കില്ല, ലൈസൻസ് റദ്ദാക്കും ; മന്ത്രി കെ ബി ഗണേഷ് കുമാർ.
*വീൽചെയറിൽ രോഗിയെ വാർഡിൽ എത്തിക്കുമോയെന്ന് അറ്റന്ററോട് ചോദിച്ചപ്പോൾ അത് നിങ്ങളുടെ പണിയാണെന്ന് പറഞ്ഞു – തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും നേരിട്ടത് കടുത്ത അവഗണനയെന്ന് മരിച്ച വേണുവിന്റെ ഭാര്യ സിന്ധു.
*കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി ; ഡീൻ വിജയകുമാരിക്ക് എതിരെ കേസെടുത്ത് പൊലീസ്.
