ഉപ്പ്,ഉപ്പിനു വേണ്ടി മാത്രമല്ല

At Malayalam
1 Min Read

കറികൾക്ക് രുചി വേണമെങ്കിൽ ഉപ്പ് വേണം.ഭക്ഷണങ്ങളിലെ പ്രധാനപ്പെട്ട ചേരുവയാണ് ഉപ്പ്.എന്നാൽ പാചകത്തിന് മാത്രമല്ല,ഉപ്പ് കൊണ്ടു വേറെയുമുണ്ട് ​ഗുണങ്ങൾ.അവ എന്തൊക്കെയാണെന്ന് നോക്കാം.

മുട്ട പഴകിയോ എന്നു പരിശോധിക്കാൻ

കടകളിൽ നിന്നും മുട്ട വാങ്ങുമ്പോൾ മിക്കപ്പോഴും പഴകിയതാണോ അല്ലയോ എന്നു കണ്ടെത്താൻ പ്രയാസമാണ്.ഇതു കണ്ടെത്താൻ ഉപ്പ് സഹായിക്കും.ഒരു പാത്രത്തിൽ വെള്ളം എടുക്കുക.അതിലേക്ക് രണ്ടു സ്പൂൺ ഉപ്പ് ഇടുക.ശേഷം മുട്ടയും അതിലേക്കിടുക.നല്ല മുട്ടയാണെങ്കില്‍ താഴ്ന്നു പോകുകയും ചീഞ്ഞ മുട്ടയാണെങ്കില്‍ പൊങ്ങി കിടക്കുകയും ചെയ്യും.

- Advertisement -

തുരുമ്പ് കളയാന്‍

ഇരുമ്പ് വസ്തുക്കളിലെ തുരുമ്പു കളയാന്‍ ഉപ്പ് നല്ലതാണ്.ഇരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കൾ ഉപ്പ് ഉപയോഗിച്ച് കഴുകി ഉരച്ചു നോക്കൂ, തുരുമ്പിന്റെ അംശം പോലും അതിൽ ഉണ്ടാകില്ല.

തുണികളിലെ ദുർഗന്ധം

തുണികളില്‍ ഈര്‍പ്പം തട്ടിയുള്ള ദുർഗന്ധം ഒഴിവാക്കാന്‍ ഉപ്പും നാരങ്ങാ നീരും പേസ്റ്റ് രൂപത്തിലാക്കി പുരട്ടി വച്ച ശേഷം തുണികള്‍ വെയിലത്ത്‌ വിരിക്കാം.

ഉറുമ്പിനെയും പ്രാണികളെയും തുരത്താൻ.

- Advertisement -

തറയിലെ ഉറുമ്പിനെയും പ്രാണികളെയും തുരത്താൻ വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത ശേഷം തറ തുടയ്‌ക്കുന്നത് നല്ലതാണ്.

മെഴുക്ക്‌ കളയാന്‍

പാത്രങ്ങളിലെ മെഴുക്കു കളയാന്‍ പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ മതി.ശേഷം ഇവ കഴുകി കളയാവുന്നതാണ്.

- Advertisement -

കൈകളിലെ മണം

ഉള്ളി,വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാല്‍ കയ്യിൽ ഒരു മണം ഉണ്ടാകും.ഇതു പോകുന്നതിനായി ഉപ്പിട്ട വെള്ളത്തില്‍ കൈ കഴുകുന്നത് നല്ലതാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment