വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം പി ടി പി നഗറിലെയും പാറമലയിലെയും ഭൂതല ജലസംഭരണികളുടെ ശുചീകരണവും വാൽവിൻ്റെ അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി ടി പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി പി ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാലമുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന് എന്നീ പ്രദേശങ്ങളിലും വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ നോർത്ത് പരിധിയിൽ ഉൾപ്പെട്ട കുന്നുകുഴി, കണ്ണമ്മൂല, പാളയം, നന്തൻകോട്, പട്ടം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂർ , പൈപ്പിൻമൂട്, വെള്ളയമ്പലം, ജവഹർ നഗർ, നന്ദൻകോട്, കവടിയാർ, മെഡിക്കൽ കോളജ് , വഞ്ചിയൂർ, തമ്പാനൂർ, പാളയം, പേട്ട, ചാക്ക, പെരുന്താന്നി, വെട്ടുകാട്, ശംഖുമുഖം എന്നീ പ്രദേശങ്ങളിലും നവംബർ മൂന്ന് തിങ്കളാഴ്ച പൂർണമായും ചൊവ്വാഴ്ച്ച
ഭാഗികമായും ജലവിതരണം തടസപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.
ജലവിതരണം മുടങ്ങും
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
