ഒടുവിൽ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 കാരനാണ് വിജയി. ഇദ്ദേഹം ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റ് സമർപ്പിച്ചു.
ശബരിമല തീർത്ഥാടനത്തിന് വന്നപ്പോഴാണ് ഇയാൾ തിരുവനന്തപുരത്ത് നിന്നു ടിക്കറ്റ് എടുത്തത്. തന്റെ കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഡയറക്ടർക്ക് ഇയാള്‍ കത്ത് നൽകിയിട്ടുണ്ട്. ടിക്കറ്റ് അയ്യപ്പന്റെ സമ്മാനമായി കാണുന്നുവെന്നാണ് ഭാഗ്യവാൻ്റെ പ്രതികരണം
