മൊബൈൽ ഫോണിൽ പാട്ട് കേട്ട് നടക്കവെ ആണ് അപകടം സംഭവിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിലാണ് അപകടമുണ്ടായത്.
കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് മരിച്ചത്. ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടം. കൊല്ലം മെമു കടന്നുപോയപ്പോൾ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു. തുടർന്ന് അപകടം ഉണ്ടാകുകയായിരുന്നു.
കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി മോഡൽ പോളിടെക്നിക് കോളജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് മരിച്ച കുട്ടി. ഹെഡ് സെറ്റ് ഉപയോഗിച്ച് ട്രാക്കിന് സമീപത്തു കൂടെ നടക്കുമ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ് പോലീസ് നിഗമനം.
