ടയർ പൊട്ടിത്തെറിച്ച് മലയാളി ബാലിക മരിച്ചു

At Malayalam
1 Min Read

ദുബായിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെജി വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. അവധി കഴിഞ്ഞ് വെള്ളിയാഴ്ച നാട്ടില്‍ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങിവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് വരുന്ന വഴി റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment