സാംസ്‌കാരികവകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഡി ടി പി ഓപ്പറേറ്റര്‍ തസ്തികയിലെ ഒരു ഒഴിവിൽ കരാര്‍ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ – എസ് എസ് എല്‍ സിയും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രിന്റിംഗ് ടെക്‌നോളജിയിലെ ഡിപ്ലോമ /പ്രിന്റിംഗ് ടെക്‌നോളജിയിലെ ഏതെങ്കിലും വിഭാഗത്തിലെ കെ ജി ടി ഇ / എം ജി ടി ഇ ( ലോവര്‍ ) / പ്രിന്റിംഗ് ടെക്‌നോളജിയില്‍ വി എച്ച് എസ് ഇ കോഴ്‌സും ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി ടി പി സര്‍ട്ടിഫിക്കറ്റും / ഡി സി എ എന്നിവയില്‍ ഏതിലെങ്കിലും ഒരു അംഗീകൃത സര്‍ട്ടിഫിക്കറ്റ്.
പി ജി ഡി സി എ, മറ്റു ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം. പ്രായപരിധി : 50 വയസ്. 23,410 രൂപയാണ് പ്രതിമാസ വേതനം. അവസാന തീയതി – ഒക്ടോബര്‍ 10. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡേറ്റയും (ഇ – മെയിലും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം) ഉള്‍പ്പെടെ വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ അയക്കണം. ഒരു വര്‍ഷത്തേക്കാണ് നിയമനം.
