പത്തനംതിട്ട അടൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. യുവതിക്ക് മെസേജ് അയച്ച കേസിലാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിലിനെതിരെയാണ് വകുപ്പ് തല നടപടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് അന്വേഷണ വിധേയമായി ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.