ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു ; അപകടം ഒഴിവായി

At Malayalam
0 Min Read

ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. ഷാളിന് തീപടർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. അതിനാൽ വൻ അപകടം ഒഴിവായി. ഗവർണർക്ക് പരിക്കുകളൊന്നും ഇല്ല.

ആശ്രമത്തിലെ പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്‌പങ്ങൾ അർപ്പിക്കുന്നതിനായി കുനിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന കത്തിച്ചുവച്ച വിളക്കിൽ നിന്നും കഴുത്തിലിട്ടിരുന്ന ഷാളിലേക്ക് തീ പടരുകയായിരുന്നു. നീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ജീവനക്കാർ ഗവർണറുടെ കഴുത്തിൽ നിന്ന് ഷാൾ എടുത്തുമാറ്റുകയായിരുന്നു. ഷാളിൽ തീ പടർന്ന വിവരം അപ്പോഴാണ് ഗവർണർ അറിയുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment