ഓണക്കാലത്ത് മിൽമ ഉൽപ്പനങ്ങൾക്ക് റെക്കോർഡ് വിൽപ്പനയുണ്ടായതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. പാൽ, തൈര് എന്നിവയുടെ വിൽപ്പനയിൽ മിൽമ സർവകാല റെക്കോർഡിട്ടതായാണ് വിവരം. ഉത്രാട ദിനത്തിൽ മാത്രം 38 ലക്ഷത്തിലധികം ലിറ്റർ പാൽ വിറ്റുപോയി.
38,03, 388 ലിറ്റർ പാൽ, 3,97,672 കിലോ തൈര് എന്നിവയാണ് ഈ ഓണത്തിന് മിൽ മ വിറ്റത്. കഴിഞ്ഞവർഷം പാലിന്റെ വിൽപ്പന 37,00,209 ലിറ്ററും തൈര് 3,91, 923 കിലോയുമായിരുന്നു. ഈ സ്ഥാനത്തു നിന്നാണ് മിൽമ ഇത്തവണ റെക്കോഡ് നേട്ടമുണ്ടാക്കിയത്.