കഞ്ചാവു കടത്തിയ യുവതി പിടിയില്‍

At Malayalam
0 Min Read

തിരുവനന്തപുരത്ത് നാലു കിലോ കഞ്ചാവുമായി യുവതി പിടിയിലായി. വലിയ വേളി സ്വദേശി ബിന്ദുവിനെ ( 30) യാണ് ഡാന്‍സാഫ് സംഘം അറസ്റ്റു ചെയ്തത്. വേളി ടൂറിസ്റ്റ് വില്ലേജ് വഴി ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവാണ് പൊലീസ് സംഘം പിടികൂടിയത്.

വെട്ടുകാട് ബാലനഗറില്‍ നിന്നും വലിയ വേളിയിലേക്ക് പോകാനാണ് ഇവര്‍ ഓട്ടോയില്‍ കയറിയത് എന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ബിന്ദുവിന്റെ ഭര്‍ത്താവ് കാര്‍ലോസ് നേരത്തെ കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Share This Article
Leave a comment