തിരുവനന്തപുരം ജില്ലയിലെ അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 9 ന് രാവിലെ 10ന് നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തും.
ഹയര്‍സെക്കഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0472 – 2812686, 9074141036