മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സഹോദരങ്ങളായ നാലു പേര് പൊലിസ് കസ്റ്റഡിയില്‍. തിരൂര്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലയ്ക്കു പിന്നില്‍ പണത്തെച്ചൊലിയുള്ള തര്‍ക്കമാണെന്നാണ് പൊലീസ് നല്കുന്ന വിവരം.
ഇന്നലെ രാത്രിയായിരുന്നു തിരൂര്‍ കട്ടിളപ്പള്ളി സ്വദേശി തുഫൈല്‍ കൊല്ലപ്പെട്ടത്. നാലു പേര് ചേര്‍ന്ന് തുഫൈലിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് കൊല നടത്തിയത് സഹോദരങ്ങളാണെന്ന് പൊലീസിന് വ്യക്തമായത്.
