വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവന്നു. 2026 തുടക്കത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകൾ നിർമിച്ചത് പൊതുമേഖലാ സ്ഥാപനമായ ബി ഇ എ എൽ ആണ്. ഇതിനോടകം ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിട്ടുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാവുക. ഇതിൽ എ സി ഫസ്റ്റ് ക്ലാസ്, 2 – ടയർ എ സി, 3 ടയർ എ സി എന്നിങ്ങനെ വിവിധ ശ്രേണികളുണ്ടാകും.
യു എസ് ബി ചാർജിംഗ് സൗകര്യമുള്ള ഇന്റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്മെന്റ്, വിഷ്വൽ ഇൻഫർമേഷൻ സംവിധാനം, ഡിസ്പ്ലേ പാനലുകളും സുരക്ഷാ ക്യാമറകളും മോഡുലാർ പാൻട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്ലറ്റുകൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും.ഏത് റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പർ ആദ്യം ഓടുകയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ റെയിൽവേയോ മന്ത്രിയോ തയ്യാറായിട്ടില്ല.
