വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*കോടതിവിധി പോലും ബാധകമല്ല എന്ന തരത്തിൽ ഗവർണറും വി സിമാരും പ്രവർത്തിക്കുന്നു. ഗവർണർമാരെ വച്ച് സർവ്വകലാശാലകൾ തകർക്കുക എന്നതാണ് കേന്ദ്രനയം – സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

*ഐ എസ് എൽ ഈ വർഷം തന്നെ. സൂപ്പർ കപ്പോടുകൂടി സീസണിന് തുടക്കമാകും.

*മലയാള സിനിമയെ മുക്തകണ്ഠം പ്രശംസിച്ച് ഓസ്കർ ജേതാവ് കൂടിയായ ഗുനീത് മോംഗ.

*കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ആതമഹത്യയാണന്നാണ് പൊലിസ് വിലയിരുത്തുന്നത്.

- Advertisement -

*ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ് – പ്രസിഡന്റ് സ്ഥാനത്തേക്ക് ബി രാകേഷും സജി നന്ത്യാട്ടും മത്സരിക്കും. ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനാർഥികൾ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയപോൾ, ആനന്ദ് കുമാർ, സന്ദീപ് സേനൻ എന്നിവരാണ് മത്സരിക്കുക.

*ക്രൈസ്തവ പ്രീണനം : ആർ എസ് എസ് സമ്മർദത്തിന് ബി ജെ പി വഴങ്ങുന്നു. സംഘപരിവാർ നേതാക്കളുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി.

*റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്. സന്ദർശനം ഉടനെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ അമേരിക്ക പകര ചുങ്കം ചുമത്തിയ പശ്ചാത്തലത്തിലാണ് പുടിൻ്റെ സന്ദർശനം.

*ശബരിമല തീര്‍ത്ഥാടനകാല തയ്യാറെടുപ്പ് ഏകോപിപ്പിക്കാന്‍ പൊതുമരാമത്തു വകുപ്പില്‍ കോര്‍ ടീം പ്രവർത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment