ഡോക്ടർമാർക്കെതിരെ വീണ്ടും നടപടിയുമായി ആരോഗ്യ വകുപ്പ്

At Malayalam
0 Min Read

അനധികൃതമായി സേവനത്തിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്കെതിരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്കെതിരേയും വീണ്ടും നടപടി. അനധികൃതമായി സേവനത്തിൽ നിന്നും വിട്ടു നിൽക്കുന്ന പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 81 ഡോക്ടർമാരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത മൂന്നു ഡോക്ടർമാരേയും ഉൾപ്പെടെ 84 ഡോക്ടർമാരെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പിരിച്ചു വിട്ടു. ബാക്കിയുള്ളവർക്കെതിരേയുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ കഴിഞ്ഞ ദിവസം പിരിച്ചു വിട്ടതിനു പുറമേയാണിത്.

Share This Article
Leave a comment