തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾ ഉയർത്തി ദേശീയപാത അതോറിറ്റി

At Malayalam
1 Min Read

കോഴിക്കോട്; ലശ്ശേരി-മാഹി ബൈപ്പാസിൽ ടോൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. കാർ, ജീപ്പ്, വാൻ, എൽ.എം.വി. വാഹനങ്ങൾക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ൽ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ൽനിന്ന് 110 രൂപയായി. ഈ വാഹനങ്ങൾക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകൾക്ക്) 2,195 രൂപയിൽ നിന്ന് 2,440 രൂപയാക്കി. ഈ വാഹനങ്ങളിൽ ജില്ലയ്ക്കകത്ത് രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കിൽ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്.

ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥർക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയിൽനിന്ന് 340 രൂപയാക്കി ഉയർത്തി. ലൈറ്റ് കൊമേഷ്യൽ വെഹിക്കിൾ (എൽ.സി.വി), ലൈറ്റ് ഗുഡ്‌സ് വെഹിക്കിൾ (എൽ.ജി.വി), മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 120 രൂപയാണ് പുതിയ ടോൾ നിരക്ക്. മുമ്പ് ഇത് 105 രൂപയായിരുന്നു. ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 160-ൽ നിന്ന് 175 രൂപയായും ടോൾ ഉയർത്തിയിട്ടുണ്ട്. പ്രതിമാസ യാത്രകൾക്ക് 3545 രൂപയായിരുന്നത് 3940 രൂപയായും ഉയർത്തിയിട്ടുണ്ട്.

ബസ്, ട്രക്ക് എന്നീ വാഹനങ്ങളുടെ ടോൾ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 225 രൂപയിൽ നിന്ന് 250 രൂപയായും രണ്ട് ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 335 രൂപയിൽ നിന്ന് 370 രൂപയായും ഉയർത്തിയിട്ടുണ്ട്. മൾട്ടി ആക്‌സിൽ വ്യവസായിക വാഹനങ്ങളുടെ ടോൾ 245 രൂപയിൽ നിന്ന് 270 രൂപയായും ഇരുഭാഗങ്ങളിലേക്കുമുള്ളതിന് 365 രൂപയിൽ നിന്ന് 405 രൂപയുമായാണ് ഉയർത്തിയിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment