സർക്കാർ സ്കൂളിൽ പോയി കുട്ടികൾക്കൊപ്പമിരുന്ന് നമുക്ക് ഭക്ഷണം കഴിക്കാമെന്ന് നടൻ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി. ജയിലുകളിലും സ്കൂളുകളിലും നൽകുന്ന ഭക്ഷണത്തെപ്പറ്റി കുഞ്ചാക്കോ ബോബൻ ഇന്നലെ നടത്തിയ പ്രസ്താവന ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെയാണ് ശിവൻ കുട്ടി നടനെ ക്ഷണിച്ചത്.
ജയിലുകളിലല്ല സ്കൂളുകളിലാണ് മികച്ച ഭക്ഷണം നൽകേണ്ടതെന്നായിരുന്നു കുബാക്കോ ബോബൻ തൃക്കാക്കരയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞത്. സമൂഹ മാധ്യമങ്ങൾ ചാക്കോച്ചൻ്റെ പ്രസ്താവന ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെ സമൂഹ മാധ്യമത്തിലൂടെ തന്നെയാണ് മന്ത്രി ചാക്കോച്ചനെ ക്ഷണിച്ചതും. ചാക്കോച്ചൻ പറഞ്ഞത് സദുദ്ദേശത്തോടെയാണെന്നും സ്കൂളുകളിൽ നൽകുന്ന ഭക്ഷണത്തിൻ്റെ മെനുവും സ്വാദും ഏതെങ്കിലും ഒരു സർക്കാർ സ്കൂളിൽ ചെന്ന് കഴിച്ചാൽ മനസിലാകുമെന്നും ശിവൻ കുട്ടി പറഞ്ഞു.