കോഴിക്കോട് ജില്ലയിലെ കാക്കൂരിൽ രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ചേലാകർമ്മം ചെയ്യുന്നതിനിടെ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ കുഞ്ഞിൻ്റെ ബന്ധുക്കൾ ചികിത്സാപ്പിഴവ് ആരോപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് കുഞ്ഞിൻ്റെ മരണത്തിൽ പങ്കില്ലെന്നും കുഞ്ഞിനെ മാസം തികയാതെ പ്രസവിച്ചതാണന്ന് ബന്ധുക്കൾ ആരും തന്നെ പറഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതരും പറയുന്നു. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക അന്വേഷണം നടത്തിവരികയാണ്.
ചേലാകർമ്മം നടത്തുന്നതിനായി സ്വകാര്യ ആശുപത്രിയിൽ വച്ച് കുഞ്ഞിന് അഗസ്ത്യേഷ്യ നൽകിയതായി പറയുന്നു. നില വഷളായതിനു പിന്നാലെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും കുഞ്ഞിനെ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. അന്വേഷണം നടത്തുന്ന ആരോഗ്യ വകുപ്പിലെ അംഗങ്ങൾ അനസ്‌ത്യേഷ്യ നൽകിയ ആശുപത്രിയിലെത്തി കുഞ്ഞിനു നൽകിയ മരുന്നുകൾ പരിശോധിച്ചു.
ബാലാവകാശ കമ്മിഷനും സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ട ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പോസ്റ്റുമോർട്ടത്തിൻ്റെ റിപ്പോർട്ട് കിട്ടിയാലുടൻ അടുത്ത നടപടിയിലേക്ക് കടക്കാനാണ് പൊലിസിൻ്റെ തീരുമാനം.
