ഓപ്പറേഷൻ സിന്ദൂർ , ഹൈദ്രാബാദിൽ ജാഗ്രത

At Malayalam
0 Min Read

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഹൈദരാബാദിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. സംസ്ഥാനത്ത് അനധികൃതമായി രേഖകൾ ഇല്ലാതെ കുടിയേറിയ പാക്, ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിൽ എടുക്കാനും പൊലീസിന് മുഖ്യമന്ത്രി നിർദേശം നൽകി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കിയിട്ടുമുണ്ട്.

പൊലീസ് സേനയിൽ ഉൾപ്പടെയുള്ള അടിയന്തര സർവീസുകളിൽ ഉള്ളവരോട് ഉടൻ തിരിച്ച് എത്താനും മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. അതീവ ജാഗ്രതാ മേഖലകളിൽ നിരീക്ഷണം കർശനമാക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment