ആയുർവേദ ഫാർമസിസ്റ്റിൻ്റെ ഒഴിവുണ്ട്

At Malayalam
1 Min Read

വര്‍ക്കല സർക്കാർ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുർവേദ ഫാർമസിസ്റ്റ്, ഫാര്‍മസി അറ്റൻഡർ എന്നീ ഒഴിവുകളിലേക്ക് എച്ച് എം സി വഴി കരാര്‍ നിയമനം നടത്തുന്നു.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷിക്കുന്നവര്‍ ഡി എ എം ഇ നടത്തുന്ന ആയുര്‍വേദ ഫാര്‍മസിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായിരിക്കണം. അല്ലെങ്കില്‍ ആരോഗ്യ സര്‍വ്വകലാശാല നടത്തുന്ന ബിഫാം (ആയുര്‍വേദ ഫാര്‍മസിസ്റ്റ് ) പാസ്സായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

പത്താം ക്ലാസ്സ് പാസ്സായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഫാര്‍മസി അറ്റൻഡര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ആയുര്‍വേദ ഔഷധ ഷോപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം അഭികാമ്യം.

- Advertisement -

എപ്രില്‍ 5 ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തിച്ചേരണം. അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ക്രോസ് ചെയ്ത അപേക്ഷയോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്. പ്രായപരിധി 40 വയസ്സ്. വയസ്സ് തെളിയിക്കന്ന രേഖ ഹാജരാക്കണം. ഫോണ്‍: 0470 – 2605363

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment