മാനിനെ കൊന്നുതിന്ന 2 പേർ പിടിയിൽ

At Malayalam
0 Min Read

മാനിനെ കൊന്ന് ഇറച്ചിയാക്കിയ രണ്ടു പേർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു മുന്നിൽ കീഴടങ്ങി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കോട്ടോപ്പാടം സ്വദേശികളായ റാഫി, കുഞ്ഞാമു എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ആളൊഴിഞ്ഞ റബർ തോട്ടത്തിൽ മാനിനെ കണ്ട ഇവർ വെടിവച്ചാണ് മാനിനെ പിടി കൂടിയത്.

റാഫിയുടെ ആൾ താമസമില്ലാത്ത വീട്ടിലെത്തിച്ച് ഇറച്ചിയാക്കി ഇവർ ഉപയോഗിക്കുകയായിരുന്നു. ഏകദേശം മൂന്നു വയസോളം പ്രായമുള്ള മാനിനെയാണ് ഇവർ കൊന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് അന്വേഷിക്കുന്നതിനിടയിലാണ് ഇവർ സ്വമേധയാ കീഴടങ്ങിയത്. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണന്നും വനം വകുപ്പ് അറിയിച്ചു.

Share This Article
Leave a comment