ബജറ്റിന് പിന്നാലെ സ്വർണ വില കുറഞ്ഞു

At Malayalam
1 Min Read

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ബജറ്റ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ പവന് 2,000രൂപ കുറഞ്ഞതായാണ് വിവരം. സ്വർണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 ആയി. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും ആറു ശതമാനമാക്കി കുറച്ചിരുന്നു.

സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിഫലനമുണ്ടായി എന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ആകെ കുറഞ്ഞത് 2,040 രൂപയാണ്.

കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു. ആറു ദിവസങ്ങൾക്കുള്ളിൽ 1,040 രൂപ കുറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment