സ്കൂൾ ടീച്ചറുടെ ഒഴിവുണ്ട്

At Malayalam
1 Min Read

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി / കാഴ്ച പരിമിതർ / ശ്രവണ പരിമിതർ / ലോക്കോമോട്ടോർ ഡിസബിലിറ്റി / ഇന്റലെക്ച്വൽ ഡിസബിലിറ്റി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവു നിലവിലുണ്ട്.

യോഗ്യതകൾ : അൻപത് ശതമാനം മാർക്കിൽ കുറയാതെ ഫിസിക്സിലുള്ള ബിരുദാനന്തര ബിരുദം (എസ് സി / എസ് ടി വിഭാഗങ്ങളിൽപ്പെട്ടവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ടായിരിക്കും ), ബി എഡ് , സെറ്റ് / നെറ്റ് /എം എഡ് / എം. ഫിൽ / പി എച്ച് ഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായപരിധി 01.01.2024ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).
        
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് എത്തിച്ചേരണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി യും കൊണ്ടു വരണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment