മൈസുരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. നൃത്ത അധ്യാപികയും മാനന്തവാടി സ്വദേശിയുമായ അലീഷയാണ് മരിച്ചത്. ബംഗളുരുവിൽ ഒരു നൃത്തപരിപാടിക്കു പോകുന്നതിനിടയിലുണ്ടായ അപകടത്തിലാണ് അലീഷ മരിച്ചത്. ഭർത്താവിനോടൊപ്പം സഞ്ചരിക്കവേ കാർ നിയന്ത്രണം തെറ്റി മറിഞ്ഞെന്നാണ് വിവരം.
നിരവധി ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോകളിലും പങ്കെടുത്തു ശ്രദ്ധേയയായ കലാകാരിയാണ്. ഭർത്താവായ ജോബിൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മാനന്തവാടിയിൽ നൃത്തവിദ്യാലയം നടത്തിവരികയായിരുന്നു.