അച്ഛനെ കൊല്ലാൻ പതിനാറുക്കാരന്റെ ക്വട്ടേഷൻ

At Malayalam
1 Min Read

പിതാവിനെ വാടകക്കൊലയാലികളെ വരുത്തി കൊലപ്പെടുത്തി പതിനാറ് വയസ്സുകാരൻ. ഉത്തർപ്രദേശിലാണ് സംഭവം. വ്യവസായി മുഹമ്മദ് നയീം (50) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ മകന് പോക്കറ്റ് മണി നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു . മകനെയും മൂന്ന് ഷൂട്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ബൈക്കിലെത്തിയ അക്രമിസംഘം മുഹമ്മദ് നയീമിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

പ്രതികളായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവർ ശനിയാഴ്ച പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. പിതാവിനെ കൊല്ലാൻ നയീമിൻ്റെ മകനാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ സമ്മതിച്ചു. ആറ് ലക്ഷം രൂപയാണ് മകൻ വാഗ്ദാനം ചെയ്തത്. ഇതിൽ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി. ബാക്കി പിതാവിനെ കൊന്ന ശേഷം നൽകാമെന്ന് പറഞ്ഞതായും പ്രതികളിൽ ഒരാൾ മൊഴി നൽകി.

വാർത്തകളും വിശേഷങ്ങളും വാട്സ്ആപ്പിൽ അതിവേഗമറിയാൻ അം​ഗമാകാം ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HP5E6JQcHHZIPbgysmXRl2

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment