കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിനു പിന്നാലെ തുടര്‍ നടപടികളിലേക്ക് കടന്ന് എറണാകുളം ജില്ലാ ഭരണകൂടം. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കും. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്ലാറ്റിലെ റെസിഡന്‍സ് അസോസിയേഷനിലെ രണ്ടു ഭാരവാഹികള്‍ എന്നിവർ അടങ്ങുന്നതായിരിക്കും കമ്മിറ്റി.
രണ്ട് ടവറുകള്‍ എങ്ങനെ പൊളിക്കണം, ഏതു തരത്തില്‍ വേണം പുതുക്കി നിര്‍മിക്കേണ്ടത് എന്നതടക്കം ചര്‍ച്ച ചെയ്യും. അതിനിടെ കോടതിയില്‍ തിരിച്ചടി നേരിട്ട ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതിലടക്കം അവർ വിശദീകരണം നൽകും.