തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ മരണം ; പിന്നിൽ മൂന്ന് സംഘങ്ങളെന്ന് കുടുംബം

At Malayalam
1 Min Read

തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ മരണത്തിന് പിന്നിൽ മൂന്ന് സംഘങ്ങളാണെന്ന ആരോപണവുമായി കുടുംബം. തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസിൽ താമസിക്കുന്ന സലിം – റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ്‌ (15) ജനുവരി 15ന് ഫ്ലാറ്റിന്റെ 26-ാം നിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു. തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്‌. മിഹിർ ക്രൂരമായ റാ​ഗിങ്ങിന് ഇരയായെന്നും അതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം നടത്തി വരികയാണ്.

കുട്ടി റാ​ഗിങ്ങിനിരയായത് സ്കൂൾ അധികൃതരും അധ്യാപകരും അറിഞ്ഞില്ല. വൈസ് പ്രിൻസിപ്പലിന് എതിരെയും കേസെടുക്കണം. മിഹിറിന്റെ മരണം വാട്സ് ആപ്പിലൂടെ അധിക്ഷേപിച്ചവർക്കെതിരെയും നടപടി വേണമെന്ന് മിഹിറിന്റെ കുടുംബം ആവശ്യപ്പെട്ടു. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും ബാലാവകാശ കമീഷനും മിഹിറിന്റെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.

സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചതായും ക്ലോസറ്റ്‌ നക്കിച്ചതായും മുഖം താഴ്ത്തി ഫ്ലഷ് ചെയ്‌തതായും പരാതിയിലുണ്ട്‌. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന്‌ പരാതിയിൽ പറയുന്നു. ഹിൽപാലസ് പൊലീസിൽ ആദ്യം പരാതി നൽകിയിരുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment