തിരുവനന്തപുരം ഡിവിഷനിൽ തീവണ്ടി സർവീസുകളിൽ നിയന്ത്രണം വരുന്നു. സാങ്കേതിക പ്രവർത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. ജനുവരി 18 മുതലാണ് നിയന്ത്രണം വരുന്നത്. ചില വണ്ടികൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
ജനുവരി 18, 25 ദിവസങ്ങളിൽ എറണാകുളം – ഷൊർണൂർ സർവീസ് ഉണ്ടാകില്ല. ഗുരുവായൂർ – എറണാകുളം ജംഗ്ഷൻ പാസഞ്ചർ, കോട്ടയം – എറണാകുളം ജംഗ്ഷൻ പാസഞ്ചർ, ഷൊർണൂർ – എറണാകുളം ജംഗ്ഷൻ വണ്ടികൾ ജനുവരി 19 ന് ഉണ്ടാകില്ല.
ചെന്നൈ – എഗ്‌മൂർ എക്സ്പ്രസ് 18, 25 ദിവസങ്ങളിൽ ചാലക്കുടി വരെ ഉണ്ടാകും. ഈ ദിവസങ്ങളിൽ ചെന്നൈ സെൻട്രൽ – ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് വരെ ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ എറണാകുളം വരെയും കാരയ്ക്കൽ – എറണാകുളം ജംഗ്ഷൻ എന്നിവ പാലക്കാട് വരെയും മധുര – ഗുരുവായൂർ എക്സ്പ്രസ് ആലുവ വരെയും മാത്രമേ സർവീസ് നടത്തു.