നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. ഉപാധികള്‍ ഇല്ലാതെയാണ് അന്‍വറിന് ജാമ്യം ലഭിച്ചത് എന്ന് അഭിഭാഷകരും ഡിഎംകെ നേതാക്കളും വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കാണ് അന്‍വറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.
എംഎല്‍എ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും.അന്‍വറിന്റെ പ്രതിഷേധം ആസൂത്രിതം ആണെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത് എന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു