സംസ്ഥാനത്തെ സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. അപേക്ഷകൾ ജനുവരി 20 വരെ സ്വീകരിക്കും.