സ്ഥിരം അപകട വേദി, പ്രതിഷേധത്തിൽ നാട്ടുകാർ

At Malayalam
0 Min Read

പാലക്കാട് പനയമ്പാടത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലു സ്കൂൾ കുട്ടികൾ മരിക്കാനിടയായതിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥിരം അപകട മേഖലയായ പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത് എന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധപ്പെട്ടവരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

തുടരെ ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പരിഹാര നടപടികൾ സ്വീക്കരിക്കാമെന്ന പൊലീസിൻ്റെ വാക്കുകളൊന്നും മുഖവിലക്കെടുക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. ബന്ധപ്പെട്ട ജനപ്രതിനിധികൾ എത്തണമെന്നും അടിയന്തര പരിഹാരം കാണണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment