കാളിദാസ് ജയറാം വിവാഹിതനായി

At Malayalam
0 Min Read

ചലച്ചിത്ര താരങ്ങളായ ജയറാം – പാർവതി ദമ്പതികളുടെ മകനും ചലച്ചിത്ര നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. തൻ്റെ സുഹൃത്തും മോഡലുമായ തരിണി കലിംഗരായരെയാണ് കാളിദാസ് വിവാഹം ചെയ്തത്.

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി, സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Share This Article
Leave a comment