കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിനിടയാക്കി എന്നു പറയപ്പെടുന്ന കൈക്കൂലി ആരോപണത്തിൽ വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് ഈ ആഴ്ച തന്നെ ആഭ്യന്തര വകുപ്പിനു കൈമാറുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ ആണ് ആരോപണത്തിൽ അന്വേഷണം നടത്തിയത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി നവീൻ ബാബുവിന് കൈക്കൂലിയായി പണം നൽകിയെന്നായിരുന്നു പമ്പുടമ പ്രശാന്തന്റെ ആരോപണം.
