പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ഉയർന്ന വിവാദങ്ങളിൽ രൂക്ഷ പ്രതികരണവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത്. ബി ജെ പി സംസ്ഥാന പ്രസിഡൻ്റായ കെ സുരേന്ദ്രൻ നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് ചില മാധ്യമങ്ങൾ ഇന്നലെ വാർത്തകൾ നൽകിയത് എന്ന് അവർ കുറ്റപ്പെടുത്തി.
എന്നാൽ ശോഭ സുരേന്ദ്രൻ പറഞ്ഞ പണികളെല്ലാം എടുക്കുന്ന ആളാണെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇത്തരം വാർത്തകൾ നിരന്തരം തുടരുകയാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.