വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം പുനരാരംഭിച്ചു.

*മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനും സമൻസ്.

*പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിച്ചില്ല, അതൃപ്‍തി പരസ്യമാക്കി ജി സുധാകരൻ. വലിയ ചുടുകാട്ടിലെത്തിയത് അനുസ്മരണ പരിപാടികൾ പൂർത്തിയായ ശേഷം മാത്രം.

*ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ കോടതിയിൽ ഇന്നലെ മരപ്പട്ടി കയറി സിറ്റിങ് നിർത്തിവെച്ചു.

- Advertisement -

*ആലുവയിൽ 5 വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിനുള്ളിൽ സഹതടവുകാരന്റെ മര്‍ദനം. ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ’ എന്ന് ചോദിച്ചായിരുന്നു മർദനം.

*ബി സുദർശൻ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി.

*സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്.

*പെൺകുട്ടികളോട് മോശമായി പെരുമാറി, മുഖത്ത് അടിക്കാൻ ശ്രമിച്ചു. കാര്യവട്ടം ക്യാമ്പസിലെ അധ്യാപകനെതിരെ പരാതി.

*ബലാത്സംഗ കേസ് ; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ; ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

- Advertisement -

*പലിശയ്ക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് എറണാകുളത്ത് 42 കാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment