തിരുവനന്തപുരം അരുവിക്കരയിലുള്ള 75 എം എൽ ഡി ജലശുദ്ധീകരണശാലയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനായി പമ്പിങ് നിർത്തിവയ്ക്കുന്നതിനാൽ നവംബർ 19 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ തിരുവനന്തപുരം കോർപ്പറേഷനിലെ സെക്രട്ടേറിയറ്റ് , സ്റ്റാച്യു , എം ജി റോഡ്, പുളിമൂട് , ജനറൽ ആശുപത്രി പരിസര പ്രദേശം, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം – ശാസ്തമംഗലം റോഡിന്റെ ഇരുവശങ്ങൾ, ആൽത്തറ , വഴുതക്കാട് , ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.