മോദി @ 3 ന് തുടക്കത്തിൽ കല്ലു കടിച്ച് എൻ സി പി അജിത് പവാർ വിഭാഗം. തങ്ങൾക്ക് ക്യാബിനറ്റ് റാങ്കിൽ മന്ത്രിയുണ്ടാകും എന്ന പ്രതീക്ഷക്കുമേൽ നിഴൽ വീണപ്പോഴാണ് സത്യപ്രതിജ്ഞക്കില്ലന്ന നിലപാടിലേക്ക് അജിത് പവാർ വിഭാഗം എത്തിയത്. സ്വതന്ത്ര ചുമതലയോടെയുള്ള സഹമന്ത്രിസ്ഥാനമാണ് നരേന്ദ്രമോദി വാഗ്ദാനം നൽകിയിരുന്നത്.
മുൻ കേന്ദ്രമന്ത്രിയായ പ്രഫുൽ പട്ടേലിന് ക്യാബിനറ്റ് റാങ്കു ലഭിക്കുമെന്നാണ് പാർട്ടി കരുതിയിരുന്നത്. പക്ഷേ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതിനാൽ ക്യാബിനറ്റ് റാങ്കിൽ മന്ത്രിസഭയിൽ എടുക്കാൻ കഴിയില്ലെന്ന് പ്രധാന മന്ത്രി അറിയിച്ചതിനെ തുടർന്നാണ് മന്ത്രി സഭയിലേക്കില്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിനു പോകേണ്ടതില്ലന്നും പാർട്ടി തീരുമാനിച്ചത്. ഒരു പാർലമെൻ്റംഗമാണ് എൻ സി പി അജിത് പവാറിൻ്റെ കക്ഷിക്കുള്ളത്. സുനിൽ തത്കരെയാണ് പാർട്ടി ടിക്കറ്റിൽ വിജയിച്ചത്.
