ഹമാസ് തലവനായ യഹിയ സിൻവർ ഇസ്രായേൽ വെടി വയ്പ്പിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗാസയിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി വിവരം കിട്ടിയിരുന്നു. അതിലൊരാൾ യഹിയ സിൻവർ ആയിരുന്നു എന്ന വിവരം പിന്നാലെയാണ് പുറത്തു വന്നത്. കഴിഞ്ഞ കൊല്ലം അവസാനം ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു നേതൃത്വം വഹിച്ചിരുന്നത് യഹിയ ആണ്.
കഴിഞ്ഞ വർഷം ഹമാസ് നേതാവായ ഇസ്മ ഈൽ ഹാനിയ വധിക്കപ്പെട്ടപ്പോഴാണ് പകരക്കാരനായി യഹിയ എത്തുന്നത്. ഇസ്രായേൽ കൊലപ്പെടുത്തിയത് യഹിയയെ തന്നെയാണെന്ന് ആദ്യം ഉറപ്പുണ്ടായിരുന്നില്ല. ഡി എൻ എ പരിശോധനയിലൂടെയാണ് അത് സ്ഥിരീകരിച്ചത്. ഹമാസിനു മേൽ ഇസ്രായേൽ നേടിയ വലിയ വിജയമാണ് യഹിയ സിൻവറിൻ്റെ വധമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി കാറ്റ്സ് പറഞ്ഞു.